സംസ്ഥാനത്തെ പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ് രംഗത്ത്. സേനയിൽ ഇനി മുതൽ ആകെ രണ്ട് സംഘടനകൾ മാത്രമായിരിക്കും പ്രവർത്തിക്കുകയെന്ന് വ്യക്തമാക്കി സർക്കാർ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
ഇതിന്റെ ഭാഗമായി നിലവിലുള്ള പൊലീസ് അസോസിയേഷനുകൾ പൂർണ്ണമായി പുനഃക്രമീകരിച്ചിട്ടുണ്ട്. ഇനിമുതൽ പൊലീസ് അസോസിയേഷനും, കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷനും എന്നീ രണ്ട് സംഘടനകൾ മാത്രമാണ് സേനയിലുണ്ടാവുക.
ഈ മാറ്റത്തോടെ വർഷങ്ങളായി സേനയിൽ പ്രവർത്തിച്ചിരുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് ഇനിമുതൽ ഉണ്ടാകില്ല. പുതിയ പുനഃക്രമീകരണ പ്രകാരം, സിവില്‍ പൊലീസ് ഓഫീസര്‍ മുതൽ ഗ്രേഡ് എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥർ പൊലീസ് അസോസിയേഷന്റെ ഭാഗമായിരിക്കും.
അതേസമയം, എസ്.ഐ. മുതൽ നോണ്‍ ഐ.പി.എസ്.
എസ്.പി വരെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ രൂപീകരിച്ചിട്ടുള്ളത്. കൂടാതെ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (KPOA) യുടെ നിലവിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസ് ഇനിമുതൽ കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്ന പേരിലായിരിക്കും അറിയപ്പെടുക.
സംഘടനകളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടാകാനിടയുള്ള ഭരണപരമായതോ നടപടിക്രമപരമായതോ ആയ എല്ലാ വിഷയങ്ങളിലും അന്തിമ തീരുമാനമെടുക്കാനുള്ള പൂർണ്ണ അധികാരം സംസ്ഥാന പൊലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

