മലങ്കര ഓർത്തഡോക്സ് സഭയുടെ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമീസ് വലിയ തിരുമേനിയുടെ 91 ആം പിറന്നാൾ ആഘോഷവും ജൈവവൈവിധ്യ, പരിസ്ഥിതി പ്രവർത്തക സംഗമവും ആദരണസഭയും മാരാമൺ ‘സമഷ്ടി’ ഓർത്തഡോക്സ് റിട്രീറ്റ് സെന്ററിൽ വെച്ച് സംഘടിപ്പിച്ചു. ഹരിതാശ്രമം ‘മണ്ണുമര്യാദ ‘ ദാർശനിക ഗുരുകുലത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പ്രമുഖ ചടങ്ങ് നടന്നത്.
പരിപാടിയുടെ ഭാഗമായുള്ള പരിസ്ഥിതി സംഗമത്തിന്റെ ഉദ്ഘാടനവും പിറന്നാൾ കേക്ക് മുറിക്കലും കുര്യാക്കോസ് മാർ ക്ലീമീസ് നേരിട്ട് നിർവഹിച്ചു. ചടങ്ങിൽ സംസാരിക്കവെ, “മനുഷ്യരെപ്പോലെതന്നെ മറ്റ് സഹജീവികളെയും മരങ്ങളെയും നമ്മൾ സ്നേഹിക്കണമെന്ന്” അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രശസ്ത ചിത്രകാരൻ ഡോ. ജിതേഷ്ജി അധ്യക്ഷത വഹിച്ച യോഗത്തിൽ, ജൈവകൃഷിയുടെ ആചാര്യനും പ്രമുഖ വനസംരക്ഷകനുമായ കെ.
വി. ദയാലിന് ‘ഹരിതരത്ന-2026 ‘ പുരസ്കാരം തിരുമേനി സമ്മാനിച്ചു.
സമ്മേളനത്തിൽ ഡോ. മാത്യുസ് മാർ തീമൊത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, കെ.
വി. ദയാൽ, മുൻ എം.
എൽ. എ മാരായ അഡ്വ.
കെ. ശിവദാസൻ നായർ, ജോസഫ്.
എം. പുതുശ്ശേരി, പരിസ്ഥിതി പ്രവർത്തകൻ ബാബു ജോൺ, കാതൊലിക്കറ്റ് കോളജ് പ്രിൻസിപ്പൽ ഡോ.റെന്നി പി.
വർഗീസ്, കാതൊലിക്കറ്റ് കോളജ് ബർസാർ പ്രൊഫ. ബിനോയ്.
റ്റി. തോമസ്, കാതൊലിക്കറ്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഡാനിഷ്.പി.
ജോൺ, പ്രൊഫ. പി.
ആർ. ലളിതമ്മ, അസി.
എഡിറ്റർ വർഗ്ഗീസ്. സി.
തോമസ്, കവി ശ്യാം ഏനാത്ത്, നന്ദന ഫാം ഡയറക്ടർ ചിക്കു നന്ദന, ബിഗ് ഫീൽഡ് CEO അനിൽ ഫിലിപ്പ് ചെറിയാൻ, സജോഷ് ആന്റണി, ഗ്രീൻ ലീഫ് നേച്ചർ സംസ്ഥാന സെക്രട്ടറി അനിൽ വെമ്പള്ളി, റിട്ട:എസ് . ഐ.
റ്റി . എം .
നൗഷാദ്, കുമാരി ഗൗരി ഭവികാ ലക്ഷ്മി, മുരളി പണിക്കരേത്ത്, നന്ദന നായർ, ദേവനാരായണൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് ചടങ്ങിൽ ജൈവവൈവിധ്യ, പരിസ്ഥിതി പ്രവർത്തകരെ പ്രത്യേകമായി ആദരിക്കുകയും ചെയ്തു.
ഹരിതാശ്രമം ഇക്കോസഫി സെന്റർ ചീഫ് കോർഡിനേറ്റർ ജോജി തോമസ് ചടങ്ങിന് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ജോബിൻ ജോസി നന്ദിയും രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

