കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷന്റെ (കെടിജിഎ) യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് കൊച്ചിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വസ്ത്രവ്യാപാര മേഖലയിലെ യുവ ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും കൂട്ടായ്മയും കായികക്ഷമതയും ലക്ഷ്യമിട്ടാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ ജില്ലകളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വ്യാപാരികൾ തമ്മിലുള്ള സൗഹൃദം ദൃഢമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മത്സര വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും സമാപന ചടങ്ങിൽ വിതരണം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

