കോഴിക്കോട് ജില്ലയിൽ മയക്കുമരുന്ന് സാമ്പത്തിക ഇടപാറുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും ഔദ്യോഗിക സർവീസിൽ നിന്നും നീക്കം ചെയ്തു. കൂരാച്ചുണ്ട് സ്വദേശിനിയായ കാവ്യയെയാണ് നടപടിയുടെ ഭാഗമായി പുറത്താക്കിയത്.
പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായി സേവനം അനുഷ്ഠിക്കുകയായിരുന്നു ഇവർ. കാവ്യയുടെ സഹപ്രവർത്തകയും അധ്യാപികയുമായ കീർത്തനയെയും സമാനമായ സാഹചര്യത്തിൽ കഴിഞ്ഞദിവസം സർവീസിൽ നിന്നും പുറത്താക്കിയിരുന്നു.
മരുതോങ്കര സ്വദേശിനിയാണ് കീർത്തന. കഴിഞ്ഞ ദിവസങ്ങളിലാണ് അധ്യാപികമാരായ കാവ്യയും കീർത്തനയും വടകര പൊലീസിന്റെ പിടിയിലായത്.
ഇതിൽ ആദ്യം പിടിയിലായ കീർത്തനയെ കസ്റ്റഡിയിൽ എടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് അന്വേഷണം കാവ്യയിലേക്ക് എത്തിച്ചേർന്നത്. മയക്കുമരുന്ന് ആവശ്യമുള്ള വ്യക്തികളിൽ നിന്നും കൃത്യമായി പണം സ്വീകരിക്കുന്ന പ്രധാന കണ്ണികളിൽ ഒരാളായിരുന്നു ഇവരെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

