തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവ് പട്ടാപ്പകൽ വെട്ടേറ്റു മരിച്ചു. അയൽവാസികൾ തമ്മിലുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് ആണ് കൊലപ്പെടുത്തിയത്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി അതിരു സംബന്ധമായ തർക്കങ്ങൾ നിലനിന്നിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം, നാലുമാസം മുൻപ് വിശാഖ് പ്രദീപിനെ ആക്രമിച്ചിരുന്നു. ഈ സംഭവത്തിലുള്ള മുൻവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നടന്നത് പൂർണ്ണമായും ആസൂത്രിതമായ കൊലപാതകമാണെന്നും, കൃകൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ പ്രതികൾ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയതായും പോലീസ് വ്യക്തമാക്കി. ഒളിവിൽ കഴിഞ്ഞിരുന്ന പ്രദീപിനെയും മൂന്ന് സുഹൃത്തുക്കളെയും പുലയനാർ കോട്ടയിലെ കാട്ടിനുള്ളിൽ നിന്നാണ് പോലീസ് പിടികൂടിയത്.
പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും മൂന്ന് വാക്കത്തികളും പോലീസ് കണ്ടെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

