ബ്രസീലിലെ ഉറുചുകയിൽ ജന്മദിനാഘോഷത്തിനിടെ ബാൽക്കണി തകർന്നുണ്ടായ അപകടത്തിൽ മുപ്പത്തിയഞ്ചുകാരിയായ യുവതിക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളുടെ അമ്മയും ജിം ഉടമയുമായ ലോറൊന മൊറേസ് ആണ് മരണപ്പെട്ടത്.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പിറന്നാൾ ആഘോഷിക്കുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്. ഏകദേശം നാല് മീറ്ററോളം ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച ലോറൊനയ്ക്ക് വീഴ്ചയിൽ ഗുരുതരമായി പരിക്കേൽക്കുകയും തലയോട്ടിക്ക് ശക്തമായ ക്ഷതമേൽക്കുകയും ചെയ്തു.
താഴേക്ക് പതിച്ചതിന് പിന്നാലെ റോഡിന്റെ വശത്തെ നടപ്പാതയിലെ കല്ലിൽ തലയിടിച്ചതാണ് മരണത്തിന് കാരണമായത്. അപകടത്തെ തുടർന്ന് പാരാമെഡിക്കൽ സംഘം ഉടൻ തന്നെ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി.
തുടർന്ന് സമീപത്തുള്ള ഇല്യുസ് നഗരത്തിലെ വിദഗ്ദ്ധ ആശുപത്രിയിലേക്ക് ഇവരെ മാറ്റിയെങ്കിലും, യാത്രാമധ്യേയും ചികിത്സയ്ക്കിടയിലുമായി രണ്ടുതവണ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പ്രാദേശിക ഫിറ്റ്നസ് മേഖലയിൽ ഏറെ സജീവമായിരുന്ന വ്യക്തിയായിരുന്നു ലോറൊന മൊറേസ്.
ബാൽക്കണിയുടെ സംരക്ഷണ വേലി തകർന്നതാണ് ഇത്തരത്തിലുള്ളൊരു വലിയ അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുന്നതിനായി പൊലീസ് സ്ഥലത്ത് വിശദമായ പരിശോധനകൾ നടത്തുകയും ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

