പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ കടമ്മനിട്ട
മാർത്തോമ്മാ ഇടവകയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം സമുചിതമായി നടന്നു. ചടച്ചേറിയ ചടങ്ങിൽ അബിൻ വർക്കി എംഎൽഎ ഔദ്യോഗികമായി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ചടങ്ങിൽ ഡോ. മാത്യൂസ് മാർ മക്കാറിയോസ് തിരുമേനി മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഇടവക വികാരി റവ. ജിജി വി.
മാത്യു ചടങ്ങിന് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷ ജൂലി സാബു ഒലിക്കൽ, നാരങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ബി.പ്രസാദ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഫിലിപ്പ് അഞ്ചാനി, നാരങ്ങാനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി പ്രതിനിധി പൊന്നമ്മ മാത്യു എന്നിവർ പ്രസംഗങ്ങളിൽ പങ്കെടുത്തു. കൂടാതെ റവ.
ഡോ. സി.എം.വർഗീസ്, ഫാ.
റോയ് എം.ഫിലിപ്പ്, റവ. ആർ.പി.എബ്രഹാം, റവ.
ബി.മാത്യു, റവ. കെവിൻ കെ.മാത്യു, ഡീക്കൻ ജിജോ ഡേവിഡ് ജോൺ, ഇടവക വൈസ് പ്രസിഡന്റ് എ.ജി.എബ്രഹാം, ഇടവക സെക്രട്ടറി സുലാൽ സാമൂവേൽ, ഇടവക ട്രസ്റ്റി സൂസമ്മ വർഗീസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

