യുവജനങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘റൺ ഫോർ ലൈഫ്– സേ നോ ടു ഡ്രഗ്സ്’ മിനി മാരത്തൺ കോട്ടയം കലക്ടറേറ്റിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.സനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യമുള്ളതും ലഹരിമുക്തവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ജുഡീഷ്യറിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും കേരള ഗ്രാമീൺ ബാങ്കിന്റെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
കലക്ടറേറ്റിൽ നിന്നും ആരംഭിച്ച മാരത്തൺ കെകെ റോഡ് വഴി തിരുനക്കരയിൽ എത്തി, ശാസ്ത്രി റോഡ് മുഖേന ജില്ലാ കോടതി പരിസരത്ത് സമാപനം കുറിച്ചു. ചടങ്ങിൽ മാരത്തണിൽ പങ്കെടുത്ത വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിതരണം ചെയ്തു.
സമാപന ചടങ്ങിൽ അഡിഷനൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിമാരായ കെ.ലില്ലി, എം.സി.സനിത, എസ്.സുഭാഷ്, ഹരി ആർ.ചന്ദ്രൻ, പോക്സോ കോടതി സ്പെഷൽ ജഡ്ജി എച്ച്.റോഷ്നി, ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എസ്.തേജോമയി തമ്പുരാട്ടി, വിജിലൻസ് ജഡ്ജി കെ.വി.രജനീഷ്, എംഎസിടി ജഡ്ജി പ്രസൂൺ മോഹൻ, ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു, ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്. അശോക്കുമാർ, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി അതിക് റഹ്മാൻ, നഗരസഭ അധ്യക്ഷൻ എം.പി.സന്തോഷ് കുമാർ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
പൊലീസ്, എക്സൈസ് വകുപ്പുകൾക്ക് പുറമെ ബാർ അസോസിയേഷൻ, വിവിധ ക്ലബ്ബുകൾ, കോളജുകൾ, സ്കൂളുകൾ എന്നിവയും മാരത്തണിന്റെ വിജയത്തിനായി ഒത്തുകൂടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

