2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ടുനിരോധനത്തിനു പിന്നാലെയുണ്ടായ ‘കറൻസി പ്രതിസന്ധി’ക്ക് പരിഹാരവുമായി നേപ്പാൾ രംഗത്ത്. ഇനി മുതൽ രാജ്യത്തിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്ന ഇന്ത്യൻ, നേപ്പാൾ പൗരന്മാർക്ക് 25,000 രൂപ വരെ കയ്യിൽ കരുതാമെന്ന് നേപ്പാൾ രാഷ്ട്ര ബാങ്ക് അറിയിച്ചു.
200, 500 രൂപയുടെ കറൻസികളും ഇങ്ങനെ സൂക്ഷിക്കാമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. എങ്കിലും, 2018 നവംബർ 9നു മുൻപ് പുറത്തിറങ്ങിയ 500, 1000 രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകൾക്കുള്ള നിരോധനം ഇനിയും തുടരുമെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഈ തീയതിക്ക് ശേഷമുള്ള നോട്ടുകൾക്ക് നിരോധനം ബാധകമല്ല. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന നേപ്പാൾ, രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി കൂടിയാണ്.
നിത്യേന നിരവധി ഇന്ത്യക്കാരാണ് വിനോദസഞ്ചാരത്തിനായി നേപ്പാളിലേക്ക് പോകുന്നത്. ജോലിക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി നേപ്പാൾ പൗരന്മാരും ഇങ്ങോട്ടേക്ക് എത്തുന്നുണ്ട്.
എന്നാൽ 2018ൽ ഉയർന്ന മൂല്യമുള്ള കറൻസികൾ ഇന്ത്യ പിൻവലിച്ചതിനെ തുടർന്ന്, 100 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യൻ കറൻസികൾക്ക് നേപ്പാൾ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ 200, 500 രൂപയുടെ കറൻസിയുമായി നേപ്പാളിലേക്ക് പോകുന്നവർക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്.
അതിർത്തികളിൽ വെച്ച് പണം മാറ്റിയെടുക്കേണ്ടി വരികയും ചിലയിടങ്ങളിൽ നിയമനടപടികൾ നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഇത് ടൂറിസത്തെ ബാധിച്ചതോടെ വിഷയം നേപ്പാൾ പാർലമെന്റിൽ വരെ ചർച്ച ചെയ്യപ്പെട്ടു.
തുടർന്ന് വ്യാപാരികളുടെ സംഘടനകളുടെ അടക്കം ശക്തമായ ആവശ്യപ്രകാരമാണ് പുതിയ തീരുമാനം. പുതിയ ഉത്തരവോടെ ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള യാത്രകളും പണമിടപാടുകളും കൂടുതൽ സുഗമമാകും.
അതേസമയം, മൂന്നാമതൊരു രാജ്യത്ത് നിന്ന് നേപ്പാളിലേക്ക് ഇന്ത്യൻ കറൻസി കൊണ്ടുവരാനോ, നേപ്പാളിൽ നിന്ന് ഇന്ത്യ അല്ലാതെ മറ്റൊരു രാജ്യത്തേക്ക് ഇന്ത്യൻ രൂപ കൊണ്ടുപോകാനോ അനുവാദമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

