നീണ്ട എട്ട് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം എക്സ്പെഡീഷന് 74 സംഘം വിജയകരമായി ഭൂമിയില്‍ തിരിച്ചെത്തി.
മൂന്ന് സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള പേടകം കസാഖിസ്താനിലാണ് സുരക്ഷിതമായി കരതൊട്ടത്. ബഹിരാകാശ സാഹചര്യങ്ങളില്‍ മനുഷ്യശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് വിശകലനം ചെയ്യുന്ന നിര്‍ണ്ണായക പഠനങ്ങളാണ് ഈ സംഘം പൂര്‍ത്തിയാക്കിയത്.
സോയൂസ് MS 28 പേടകത്തിലാണ് സംഘം ഭൂമിയിലേക്ക് മടങ്ങിയത്. ഉച്ചയ്ക്ക് 12.33-ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും അണ്‍ഡോക് ചെയ്ത പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയായിരുന്നു.
ഈ സംഘം മടങ്ങിയതോടെ ബഹിരാകാശ നിലയത്തില്‍ ഇനി മലയാളിയായ അനില്‍ മേനോന് ഉള്‍പ്പെടെ ആകെ ഏഴ് പേരാണ് അവശേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

