കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന കാട്ടുതീ വലിയ പ്രതിസന്ധിയാകുന്നു. സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് സ്ഥിതി ഇപ്പോൾ പൂർണ്ണമായും നിയന്ത്രണാതീതമായി തുടരുന്നത്.
അപകടം രൂക്ഷമായതോടെ പ്രദേശങ്ങളിൽ നിന്ന് ഇതിനകം തന്നെ മൂന്ന് ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചുകഴിഞ്ഞു. ഉയർന്ന താപനിലയും ശക്തമായ വരണ്ട
കാറ്റും കാരണം രക്ഷാപ്രവർത്തനങ്ങൾ അതീവ ദുഷ്കരമായി മാറിയിരിക്കുകയാണ്. പ്രതിസന്ധി അതിരൂക്ഷമായതിനെ തുടർന്ന് സ്പെയിനിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്തത്ര വലിയ ദുരന്തമുഖത്താണ് രാജ്യമുള്ളതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം നേരിടാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ യൂണിയന്റെ അടിയന്തര സഹായം അഭ്യർത്ഥിച്ചു.
നിലവിൽ അഗ്നിശമന സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ ഇരു രാജ്യങ്ങളിലും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. സുരക്ഷ മുൻനിർത്തിയാണ് വിവിധ അപകട
മേഖലകളിൽ നിന്ന് മൂന്ന് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചത്. സ്പെയിനിൽ തലസ്ഥാനമായ മഡ്രിഡിന് സമീപവും അവില പ്രവിശ്യയിലും വെവ്വേറെ പടർന്നുപിടിച്ച വൻ കാട്ടുതീകൾ പിന്നീട് ഒന്നായി മാറിയത് ആശങ്ക ഇരട്ടിപ്പിച്ചു.
ഫ്രാൻസിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപിൽ കുടുങ്ങിയ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ നൂറുകണക്കിന് ബോട്ടുകൾ ഉപയോഗിച്ചാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. ഫ്രാൻസിൽ മാത്രം 19,000 ഹെക്ടറിലധികം വനഭൂമി ഇതിനകം കത്തിനശിച്ചതായാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

