രാഷ്ട്രീയ തലസ്ഥാനത്തെയും രാജ്യത്തെയുമാകെ പിടിച്ചുചെലുത്തിയ വിദ്യാർഥി പ്രക്ഷോഭത്തിന് മുന്നിൽ ഒടുവിൽ അടിപതറി കേന്ദ്ര സർക്കാരും ബിജെപിയും. യുജി പരീക്ഷകളുടെ നടത്തിപ്പിലെ പാളിച്ചകൾ തുറന്നുസമ്മതിക്കാൻ അധികാരികൾ നിർബന്ധിതരായിരിക്കുകയാണ്.
യുവതലമുറയുടെ ചിന്താഗതി മനസ്സിലാക്കുന്നതിലും ദേശീയ സുരക്ഷയുടെയും ദേശസ്നേഹത്തിന്റെയും പേരിൽ എതിർസ്വരങ്ങളെ അടിച്ചമർത്താൻ ശ്രമിച്ച തന്ത്രങ്ങൾ പരാജയപ്പെട്ടതും പാർട്ടി നേതൃത്വം തിരിച്ചറിഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ശക്തമായ നേതൃത്വത്തിൽ വിദ്യാർഥി സംഘടനകൾ തെരുവിലിറങ്ങിയതോടെ ഭരണകൂടത്തിന് മറ്റു വഴികളില്ലാതെ പോയി.
തന്റെ മന്ത്രിസഭയിലുള്ളവരുടെ രാജി സ്വന്തം രാഷ്ട്രീയ പ്രതിഛായയെ ബാധിക്കുമെന്ന് എപ്പോഴും കരുതുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, തീർത്തും നിസ്സഹായമായ സാഹചര്യത്തിലാണ് ധർമേന്ദ്ര പ്രധാനെ പദവിയിൽനിന്ന് ഒഴിവാക്കിയത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് രാജിവെക്കേണ്ടിവന്ന എം.ജെ.അക്ബറിന് ശേഷമുള്ള രണ്ടാമത്തെ നിർബന്ധിത രാജിയാണിത്.
വെള്ളിയാഴ്ച രാത്രി വൈകിത്തന്നെ രാജി സമർപ്പിക്കാൻ പ്രധാനോട് നിർദ്ദേശം ലഭിച്ചിരുന്നതായാണ് വിവരം. നീറ്റ്–യുജി വിഷയത്തിൽ പരീക്ഷിച്ച പ്രതിരോധ തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടതും, സമരങ്ങൾ ഡൽഹിയിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് അതിവേഗം പടർന്നതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി.
പ്രതിപക്ഷ പാർട്ടികൾ സമരമുഖത്ത് സജീവമായതോടെ ഇനി പിടിച്ചുനിൽക്കാനാകില്ലെന്ന വിലയിരുത്തലിലേക്ക് പാർട്ടിയും സർക്കാരും എത്തുകയായിരുന്നു. ചർച്ചകൾ, അതിവേഗ കോടതികളുടെ രൂപീകരണം, നിയമഭേദഗതി ബില്ലുകൾ, ഉദ്യോഗസ്ഥ തലത്തിലെ നടപടികൾ എന്നിവയൊന്നും പ്രതിഷേധങ്ങളെ തണുപ്പിക്കുന്നില്ലെന്ന് വ്യക്തമായതോടെയാണ് നേതൃത്വം വഴങ്ങിയത്.
സിജെപിയുമായി പരസ്യ ചർച്ചകൾ നടത്തിയത് മന്ത്രിമാരായ ജെ.പി.നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരാണെങ്കിലും, മുഴുവൻ നീക്കങ്ങളുടെയും നിയന്ത്രണം ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൈകളിൽ ആയിരുന്നു. രാജിവെച്ച പ്രധാൻ, അമിത് ഷായുടെ അടുത്ത അനുയായി കൂടിയാണ്.
ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായതിനാൽ, സ്ഥിതി കൂടുതൽ വഷളായാൽ തന്റെ രാജിപോലും പ്രതിഷേധക്കാർ ആവശ്യപ്പെട്ടേക്കാമെന്ന് ആഭ്യന്തര മന്ത്രി വിലയിരുത്തിയിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇടപെടലുകൾ നടത്താൻ ആർഎസ്എസ് താൽപ്പര്യമെടുത്തില്ലെന്നത് ശ്രദ്ധേയമായ രാഷ്ട്രീയ നീക്കമാണ്.
സർക്കാരിന്റെ പ്രവർത്തനശരീലിയോടുള്ള അതൃപ്തി അവസരം കിട്ടുമ്പോഴൊക്കെ സംഘ് വൃത്തങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട
സംഭാവനകളിലെ ആക്ഷേപങ്ങളും, ഇ–20 പെട്രോൾ നയവും സർക്കാരിനെ പ്രതിരോധത്തിലാക്കിയ മറ്റ് ഘടകങ്ങളാണ്. ഇ–20 പെട്രോൾ വിഷയത്തിൽ തനിക്കെതിരെ ചിലർ കരുക്കൾ നീക്കുന്നുവെന്ന ആക്ഷേപം ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

