ഡൽഹിയിൽ ശക്തമായ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഒടുവിൽ നിർണായക രാഷ്ട്രീയ മാറ്റം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തന്റെ രാജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ചു.
മന്ത്രിയുടെ രാജിക്ക് പിന്നാലെ പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിജെപിയും പ്രതിപക്ഷ കക്ഷികളും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോയ പശ്ചാത്തലത്തിലാണ് ഈ നടപടി.
ധർമേന്ദ്ര പ്രധാന്റെ രാജി സമരക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. തുടക്കത്തിൽ പ്രധാൻ രാജി വെക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ.
എന്നാൽ മന്ത്രി രാജി വെച്ചില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും ഡൽഹി സമരക്കാരുമായി രംഗത്തിറങ്ങുമെന്നും സമരക്കാർ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച നിലപാട് സ്വീകരിച്ചതോടെ കേന്ദ്ര സർക്കാർ ഒത്തുതീർപ്പിന് വഴങ്ങുകയായിരുന്നു.
ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി.
പിന്നാലെയാണ് രാജി. ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍.
പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു സർക്കാരിൻ്റെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

