പോലീസ് അതിക്രമത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് CJP രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച് പ്രഖ്യാപിച്ചു. സമരവുമായി ബന്ധപ്പെട്ട് നാളെ ജില്ലാ അടിസ്ഥാനത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് ഒരുകാരണവശാലും പിന്നോട്ടില്ലെന്നും സംഘടന കനത്ത മുന്നറിയിപ്പ് നൽകി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരികൾ കത്തിച്ച് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് CJP വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് വീണ്ടും ആരംഭിക്കുമെന്നും നേതൃത്വം അറിയിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് കനത്ത നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും ഏർപ്പെടുത്തിയിട്ടും സമരവേദിയിലേക്ക് ആളുകൾ എത്തിച്ചേരുന്നത് തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

