കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ കേസിൽ പ്രവാസി യുവതി പിടിയിൽ. പത്തനംതിട്ട
സീതത്തോട് സ്വദേശിനിയായ യുവതിയെയാണ് ഒടുവിൽ കണ്ടെത്തിയത്. ഇവരെ നിലവിൽ കോഴിക്കോട്ടേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്.
പ്രവാസിയായ യുവതിയുടെ പ്രസവ വിവരം അവരുടെ വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്.
പിന്നീട് ഈ സുഹൃത്താണ് ആശുപത്രിയിൽ ഒപ്പനിൽക്കാൻ മറ്റൊരു സഹായം ഏർപ്പാടാക്കിയത്. തുടർന്ന് ഇവരുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച ശേഷം യുവതി അവിടെനിന്നും മുങ്ങുകയായിരുന്നു.
എട്ടാം തീയതിയാണ് യുവതി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയത്. തുടർന്ന് 12ാം തീയതിയോടെ ഇവർ ആശുപത്രി വിട്ടുപോകുകയും ചെയ്തു.
ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന സ്ത്രീയുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നു. ഈ സ്ത്രീയെ കുഞ്ഞിന് സുഖമില്ലെന്ന് തെറ്റിധരിപ്പിച്ച് വീണ്ടും ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കുഞ്ഞിനെ ഇവരുടെ കയ്യിലാക്കി മാതാവ് സ്ഥലം വിട്ടത്.
ആശുപത്രിയിൽ നൽകിയിരുന്ന വിലാസം വ്യാജമാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. താൻ വയനാട് സ്വദേശിനിയെന്നാണ് യുവതി ആശുപത്രി അധികൃതർക്ക് നൽകിയിരുന്ന വിവരം.
സംഭവത്തെ തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്ന കുഞ്ഞിനെ പിന്നീട് ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

