പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷാ നടപടികൾ കർശനമാക്കി അധികൃതർ. ഇതിന്റെ ഭാഗമായി 18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ഏഴര മുതൽ ഡൽഹിയിലെ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനമാണ് താൽക്കാലികമായി നിർത്തിവെക്കുന്നത്.
തലസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസമാണ് മെട്രോ സർവീസുകൾക്ക് സമാനമായ രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട
ഇന്റർചേഞ്ച് സ്റ്റേഷനുകളായ രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്റ്റേഷനുകളിലാണ് ഈ നിയന്ത്രണങ്ങൾ ബാധകമാവുക. അതേസമയം, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഈ സ്റ്റേഷനുകൾ വഴി യാത്ര ചെയ്യുന്നവർക്ക് ഒരു ലൈനിൽ നിന്നും മറ്റൊരു ലൈനിലേക്ക് ട്രെയിൻ മാറി കയറുന്നതിനുള്ള അനുമതി ഉണ്ടായിരിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

