കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി അന്തരിച്ചു. നടുവണ്ണൂർ കാവുന്തറ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകൾ ഇതൾ (6) ആണ് മരണമടഞ്ഞത്.
ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ പനി ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാവുന്തറ എഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു കുട്ടി. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ മികവ് പുലർത്തിയിരുന്ന ഇതളിന്റെ വിയോഗം സഹപാഠികൾക്കും അധ്യാപകർക്കും താങ്ങാനാവാത്ത ആഘാതമായിട്ടുണ്ട്.
കുട്ടിയുടെ വേർപാടിൽ കാവുന്തറ എഎൽപി സ്കൂളിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. കാവുന്തറയിലെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു.
സഹോദരി: ശിവാനി (നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി).

