മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം തകർത്ത സംഭവത്തിൽ കാർ ഡ്രൈവർക്ക് നഷ്ടപരിഹാരം അനുവദിച്ച് ഇ.ഡി. വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള മുഴുവൻ തുകയും ഡ്രൈവർമാർക്ക് കൈമാറി.
മേയ് 27-ന് നടന്ന പ്രതിഷേധത്തിനിടെയാണ് ശ്രീകാര്യം സ്വദേശി ആർ. ശ്യാംരാജ് ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ ആക്രമിക്കപ്പെട്ടത്.
വാഹനം നന്നാക്കുന്നതിനായി ലക്ഷക്കണക്കിന് രൂപ വേണ്ടിവന്നതോടെ ഉപജീവനമാർഗം നഷ്ടപ്പെട്ട ശ്യാംരാജ്, മറ്റ് ജോലികൾ ചെയ്താണ് ഈ കാലയളവിൽ കുടുംബം പുലർത്തിയിരുന്നത്.
ശ്യാം രാജ്, ഷറഫുദ്ദീൻ, ലാലു എന്നിവർക്കാണ് വർക്ക്ഷോപ്പ് ചെലവുകൾക്കായുള്ള തുക ഇ.ഡി പൂർണ്ണമായി അനുവദിച്ചത്. ഇതിൽ ശ്യാം രാജിന് മാത്രമായി ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് നൽകിയത്.
സംഭവദിവസം ഡ്രൈവർക്ക് അർഹമായ സഹായം നൽകുമെന്ന് അന്ന് സിപിഐഎം ജില്ലാ ആക്ടിങ് സെക്രട്ടറിയായിരുന്ന എ.എ. റഹീം എം.പി ഉറപ്പുനൽകിയിരുന്നു.
എന്നാൽ പ്രസ്തുത വാഗ്ദാനം നടപ്പിലാകാതെ വന്നതോടെ, സംഭവം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് ടാക്സി ഡ്രൈവർമാർക്ക് അർഹമായ നഷ്ടപരിഹാര തുക ഇ.ഡി നേരിട്ട് കൈമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

