ന്യൂഡൽഹി: കേന്ദ്രസർക്കാരും സിജെപിയും തമ്മിൽ നടത്തിവന്ന നിർണായകമായ രണ്ടാംഘട്ട ചർച്ചകൾ പൂർത്തിയായി.
സിജെപി മുന്നോട്ടുവെച്ച പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങളിൽ രണ്ടെണ്ണം കേന്ദ്രസർക്കാർ അംഗീകരിച്ചതായാണ് വിവരം.
അതേസമയം, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. ന്യൂഡൽഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗം ചേർന്നത്.
ചർച്ചയ്ക്ക് നിഷ്പക്ഷമായ ഒരു വേദി വേണമെന്ന സിജെപിയുടെ ആവശ്യം പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ ഇവിടെ കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്. സിജെപി പ്രതിനിധികളുമായി നടത്തിയ ചർച്ച വളരെ സൗഹാർദ്ദപരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ വ്യക്തമാക്കി.
കൂടാതെ, ചർച്ച നാളെയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്നുവരുന്ന പ്രതിഷേധ സമരം ഇതിനോടകം 35-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

