കർണാടകയിലെ ചിക്കമഗളൂരുവിൽ റോഡപകടമെന്ന് കരുതിയിരുന്ന സംഭവം ആസൂത്രിത കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. ഒന്നര മാസത്തെ നീണ്ട
അന്വേഷണത്തിനൊടുവിലാണ് സുഹൃത്ത് തന്നെ ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വിവരം പുറത്തുവന്നത്. സാമ്പത്തിക തർക്കവും മുൻവൈരാഗ്യവുമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം, അതായത് ജൂൺ 12-ാം തീയതി രാത്രിയോടെയാണ് ചിക്കമംഗളൂരു താലൂക്കിലെ ഹിരേഗൗജ ഗ്രാമത്തിന് സമീപമുള്ള ദേശീയപാതയിൽ 26കാരനായ യശ്വന്ത് എന്ന യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തുന്നത്. സംഭവസ്ഥലത്ത് മൃതദേഹത്തിന് സമീപത്തായി ഒരു ചരക്ക് ഓട്ടോറിക്ഷ മറിഞ്ഞുകിടപ്പുണ്ടായിരുന്നു.
ഇത് കാരണം തുടക്കത്തിൽ ഇതൊരു സാധാരണ വാഹനാപകടം മാത്രമാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, അപകടത്തിൽ പെട്ടെന്ന് പറയപ്പെടുന്ന യശ്വന്ത് സഞ്ചരിച്ചിരുന്ന ബൈക്ക് സംഭവസ്ഥലത്ത് ഇല്ലാതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥരിൽ ശക്തമായ സംശയത്തിന് ഇടയാക്കി.
ഈ നിർണായക സൂചനയെ മുൻനിർത്തി സഖരായപട്ടണ പൊലീസ് നടത്തിയ ശാസ്ത്രീയവും തുടർച്ചയുമായ അന്വേഷണമാണ് ഒടുവിൽ യഥാർത്ഥ സത്യം പുറത്തുകൊണ്ടുവന്നത്. യശ്വന്തിന്റെ സുഹൃത്തും വിജയനഗർ സ്വദേശിയുമായ സച്ചിൻ ആണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.
കാർ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട പണം വാങ്ങാൻ യശ്വന്ത് സച്ചിനൊപ്പം ബൈക്കിൽ അജ്ജംപൂരിലേക്ക് യാത്ര തിരിഞ്ഞിരുന്നു.
ഇതിനിടയിൽ പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടാവുകയും, തുടർന്ന് സച്ചിൻ യശ്വന്തിനെ കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം സംഭവം ആർക്കും സംശയം തോന്നാത്തവിധം ഒരു വാഹനാപകടമാക്കി മാറ്റാനാണ് പ്രതി ശ്രമിച്ചത്.
സംഭവത്തിന് ശേഷം യാതൊന്നുമറിയാത്തവനെപ്പോലെ അഭിനയിച്ച പ്രതിയെ, കാണാതായ ബൈക്കിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ഒടുവിൽ പൊലീസ് പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

