ആളൂരില്‍ പോലീസിന്റെ വാഹനം ഇടിച്ച് ദാരുണമായി മരണപ്പെട്ട പീണിക്കപ്പറമ്പില്‍ ജൂവിന് രാജുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ധനസഹായം വിതരണം ചെയ്തു.
അഞ്ച് ലക്ഷം രൂപയുടെ ചെക്ക് അഡ്വ. തോമസ് ഉണ്ണിയാടന് എം.എല്‍.എ കുടുംബത്തിന് നേരിട്ട് കൈമാറി.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തയ്യില്‍ അനന്തകൃഷ്ണന് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്കി. ഇതിനായുള്ള രേഖകളും മറ്റ് നടപടിക്രമങ്ങളും എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
അപകടത്തിന് ഇടയാക്കിയ വാഹനം ഓടിച്ചിരുന്ന ജീപ്പ് ഡ്രൈവര്‍ക്കെതിരെ പോലീസ് ഇതിനോടകം നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നും ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും തോമസ് ഉണ്ണിയാടന് എം.എല്‍.എ വ്യക്തമാക്കി. ജൂവിന്റെ വസതിയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റ് പി.സി.
ഷണ്മുഖന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു എടത്താടന്‍, ചാലക്കുടി തഹസില്‍ദാര്‍ കെ.എ. ജേക്കബ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.വി.
ആന്റണി, വില്ലേജ് ഓഫീസര്‍ ടി.ആര്. രജീഷ് എന്നിവര്‍ക്കൊപ്പം വി.എന്‍.
മനോജ്, ബാബു തോമസ്, മിനി മോഹന്‍ദാസ്, നൈജു ജോസഫ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

