ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി പായം, ആറളം പഞ്ചായത്തുകളിലെ വിവിധ വ്യാപാര, ഭക്ഷ്യവിതരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങളും നിയമപരമായ വ്യവസ്ഥകളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് നടപടി.
പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. പായം, ആറളം പഞ്ചായത്തുകളിലെ കടകളിലാണ് പരിശോധന കർശനമാക്കിയത്.
പൊതുജനങ്ങൾക്ക് സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നത് തടയുന്നതിന്റെയും കടകളിൽ കൃത്യമായ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

