കടുത്തുരുത്തി∙ ദേശീയ തലത്തിൽ നടന്ന സൗന്ദര്യ മത്സരത്തിൽ തിളക്കമാർന്ന നേട്ടവുമായി കോട്ടയം സ്വദേശിനി. മിസിസ് ഇന്ത്യ ഇന്റർനാഷനൽ ക്വീൻ – 2026 മത്സരത്തിലാണ് ഡോ.
ആലീസ് മാത്യു (71) സെക്കൻഡ് റണ്ണറപ് – ക്ലാസിക് മിസിസ് ഇന്ത്യ ഇന്റർനാഷനൽ ക്വീൻ 2026 പട്ടം സ്വന്തമാക്കിയത്. ന്യൂഡൽഹിയിലെ ദ് ലീല ആംബിയൻസ് കൺവൻഷൻ ഹോട്ടലിൽ ജൂലൈ 14 മുതൽ 18 വരെയായിരുന്നു മൽസരങ്ങൾ അരങ്ങേറിയത്.
കാനം മാടപ്പാട്ട് വീട്ടിൽ ഡോ. തോമസ് മാത്യുവിന്റെ ഭാര്യയാണ് ഡോ.
ആലീസ്. ദീർഘകാലം അമേരിക്കയിലായിരുന്ന ഇവർ, തോമസ് മാത്യുവിന്റെ 27 വർഷത്തെ ഫിനാൻസ് അനലിസ്റ്റ് സേവനത്തിന് ശേഷമാണ് മടങ്ങിയത്.
ലോസ് വേഗസിലെ യൂണിവേഴ്സിറ്റി ഓഫ് നൊവാഡയിൽ നിന്ന് വിരമിച്ച പ്രഫസറാണ് ആലീസ് മാത്യു. നിലവിൽ കല്ലറയിലെ സെന്റ് മാത്യൂസ് ഹോമിലാണ് താമസം.
ആകെ 91 ഫൈനലിസ്റ്റുകൾ മാറ്റുരച്ച മത്സരത്തിൽ സ്ത്രീശാക്തീകരണം, ആത്മവിശ്വാസം, സത്യസന്ധത, കഴിവ്, മികവ് എന്നിവയ്ക്കാണ് ജൂറി പ്രാധാന്യം നൽകിയത്. 41 വയസ്സിന് മുകളിലുള്ള 57 ഫൈനലിസ്റ്റുകൾ അണിനിരന്ന ക്ലാസിക് വിഭാഗത്തിലാണ് ഡോ.
ആലീസ് മാത്യു കരുത്തറിയിച്ചത്. മത്സരത്തിലെ മികവാർന്ന പ്രകടനം മുൻനിർത്തി ‘മിസിസ് ഇന്ത്യ ഇന്റർനാഷനൽ ക്വീൻ 2026 – മോസ്റ്റ് അഡ്മയേർഡ് ഫൈനലിസ്റ്റ്’ എന്ന പ്രത്യേക പുരസ്കാരവും ഇവർ കരസ്ഥമാക്കി.
മുൻപ് 2025ൽ ‘മിസിസ് ഇന്ത്യ 2025 സൂപ്പർ ക്ലാസിക്’ കിരീടവും ഡോ. ആലീസ് മാത്യു സ്വന്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

