നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്ദറിൽ സമരം നടത്തുന്ന വിദ്യാർത്ഥി പോരാളികൾക്ക് പിന്തുണയുമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് ട്രെയിൻ മാർഗം സമരയാത്ര സംഘടിപ്പിക്കുന്നു. ജൂലൈ 24ന് കേരളത്തിൽ നിന്നും പുറപ്പെടുന്ന യാത്ര, ജൂലൈ 27ന് രാവിലെ സമരകേന്ദ്രത്തിൽ എത്തിച്ചേരുകയും പ്രക്ഷോഭത്തിന്റെ ഭാഗമാവുകയും ചെയ്യും.
ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജൂലൈ 24 ന് തിരുവനന്തപുരത്തും, ജൂലൈ 27 ന് വിവിധ ജില്ലാ കേന്ദ്രങ്ങളിലും ഏകദിന ഉപവാസ സമരങ്ങൾ സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ഗുരുതരമായ വിഷയങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിലാണ് സംഘടനയുടെ ഈ പ്രഖ്യാപനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

