കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച കാഫിർ സ്ക്രീൻഷോട്ട് വ്യാജ പ്രചാരണ കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഈ കേസിൽ നേരത്തെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയ ആളാണ് റിബേഷ് രാമകൃഷ്ണൻ. കേസിൽ രണ്ടാം പ്രതിയാണ് ഇദ്ദേഹം.
കഴിഞ്ഞ ജൂലൈ 17-നാണ് കോടതി ഇയാൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ഭയന്നാണ് ഇയാൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്.
വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ട് വ്യാജ കാഫിർ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നാണ് റിബേഷിനെതിരെയുള്ള അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. ജിതിൻ ഭാസ്കർ ആദ്യം അയച്ചുനൽകിയ സ്ക്രീൻഷോട്ട് ‘റെഡ് എൻകൌണ്ടർ’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് റിബേഷാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

