ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ (SFI) മറ്റന്നാൾ രാജ്യവ്യാപകമായി പഠിപ്പുമുടക്കൽ സമരത്തിന് ആഹ്വാനം ചെയ്തു. സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ ബഹിഷ്കരിച്ചായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക.
പ്രതിഷേധത്തിന്റെ ഭാഗമായി മറ്റന്നാൾ രാത്രി രാജ്യവ്യാപകമായി രാത്രികാല സമരവും നടത്തും. സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവ കേന്ദ്രീകരിച്ച് ക്ലാസുകൾ ബഹിഷ്കരിച്ചുള്ള സമരപരിപാടികൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാത്രി 10 മണി മുതൽ രാവിലെ വരെയാണ് രാത്രി സമരം നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ തുടർച്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജന്തർ മന്ദിറുകൾ കേന്ദ്രീകരിച്ച് പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
കൂടാതെ, വരുന്ന 25, 26 തീയതികളിൽ ഡൽഹി പൊലീസിന് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധസൂചകമായി സമ്മാനങ്ങൾ നൽകുമെന്നും അറിയിച്ചു. ഡൽഹി പൊലീസിന് സമ്മാനമായി മെലഡി മിട്ടായി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള പ്രതിഷേധ പരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

