കൈത്തറി വസ്ത്രപ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കായി ഷോപ്പിങ് നടത്തുന്നവർക്കും പുതിയൊരു അനുഭവം സമ്മാനിക്കാൻ സിൽക്ക് വീവ്സ് എക്സ്പോ കോട്ടയത്തേക്ക് എത്തുന്നു. ജൂലൈ 20 മുതൽ 27 വരെ കോട്ടയം ഈരയിൽക്കടവിലുള്ള പാർക്ക് ലെയ്ൻ റോഡിലെ കെ.സി.
മാമ്മൻ മാപ്പിള ഹാളിലാണ് പ്രദർശനവും വിൽപനയും സംഘടിപ്പിച്ചിരിക്കുന്നത്. പ്രസിദ്ധമായ ഈ പ്രദർശനം ദിവസവും രാവിലെ 11 മുതൽ രാത്രി 9 വരെ പൊതുജനങ്ങൾക്കായി തുറന്നുപ്രവർത്തിക്കും.
കോട്ടയത്ത് എത്തുന്ന മേളയിൽ പ്രത്യേകമായി ‘ഓണം സ്പെഷ്യൽ എഡിഷൻ’ ആണ് ഒരുക്കിയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ ഏറ്റവും വലിയ സിൽക്ക് എക്സ്പോകളിലൊന്നായ ഇവിടെ കൈകൊണ്ട് നിർമിച്ച സിൽക്ക്, കോട്ടൺ സാരികൾ, കുർത്തികൾ, ഡിസൈനർ വെയറുകൾ, എത്നിക് വെയറുകൾ, ഡ്രസ് മെറ്റീരിയലുകൾ, ഹോം ലിനൻ, ഫാഷൻ ആഭരണങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭ്യമാണ്.
കൂടാതെ, നിരവധി ഉൽപന്നങ്ങൾക്ക് പ്രത്യേക കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളിൽ നിന്നുള്ള ധകായ് ജംദാനി ആൻഡ് മസ്ലിൻ സിൽക്ക്, ബാലുചാരി, ടാൻഗയിൽ, ലിനൻ സാരികൾ, ഉത്തർപ്രദേശിൽ നിന്നുള്ള ബനാറസ് സിൽക്കുകളും സിൽക്ക് കോട്ടണും, രാജസ്ഥാനി ഡാബു പ്രിന്റ്, ബന്ദേജ്, ഗുജറാത്ത് പടോള, ബിഹാർ ടസ്സർ സിൽക്ക് തുടങ്ങിയവയെല്ലാം മേളയിലെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

