പാർലമെന്റിൽ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശക്തമായി ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി.
വിഷയത്തിൽ ചർച്ചയ്ക്ക് പൂർണ്ണമായും തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിര്ണ് റിജിജു വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് സന്നദ്ധമായിരുന്നുവെന്നും നിയമപരമായ വ്യവസ്ഥകൾക്ക് വിധേയമായി ചർച്ചകൾ നടത്താമെന്നും അദ്ദേഹം ലോക്സഭയിൽ അറിയിച്ചു.
ചർച്ചയുടെ രീതി, അനുവദിക്കേണ്ട സമയം, പാലിക്കേണ്ട
നിയമങ്ങൾ തുടങ്ങിയ കാര്യങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ ചർച്ച ചെയ്ത് സമവായത്തിലെത്തണമെന്ന് കിര്ണ് റിജിജു ആവശ്യപ്പെട്ടു. വർഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും പാർലമെന്റ് നടപടികൾ പ്രക്ഷുബ്ധമായിരുന്നു.
പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് സഭ താൽക്കാലികമായി നിർത്തിവച്ചു. ഉച്ചയ്ക്ക് 12 മണിയോടെ നടപടികൾ പുനരാരംഭിച്ചെങ്കിലും പ്രതിഷേധം ശമിക്കാത്തതിനാൽ സഭ വീണ്ടും ഉച്ചയ്ക്ക് രണ്ട് മണിവരെ മാറ്റിവയ്ക്കുകയാണുണ്ടായത്.
ഇതിനിടയിൽ, പ്രതിപക്ഷ പാർട്ടി നേതാക്കൾ കറുത്ത വേഷം ധരിച്ചാണ് പാർലമെന്റിൽ എത്തിച്ചേർന്നത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.
വേണുഗോപാൽ, അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രമുഖ നേതാക്കൾ പാർലമെന്റ് മന്ദിരത്തിന് പുറത്ത് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാർക്കെതിരെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി.
കോൺഗ്രസ്, സമാജ്വാദി പാർട്ടി, ആർ.ജെ.ഡി, ടി.എം.സി, ജെ.എം.എം തുടങ്ങിയ വിവിധ പ്രതിപക്ഷ കക്ഷികൾ ഈ പ്രതിഷേധത്തിൽ അണിനിരന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

