കണ്ണൂർ ജില്ലയിലെ ഇരിട്ടി വാളത്തോട് വനമേഖലയിൽ നിന്നും ജാർഖണ്ഡ് സ്വദേശിയായ വിജയ് ദഹങ്കയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും യാതൊരു വിവരവും ലഭിക്കാത്ത പശ്ചാത്തലത്തിൽ അന്വേഷണം ജാർഖണ്ഡിലേക്കും മറ്റ് അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
ഈ മാസം പത്താം തീയതിയാണ് വിജയ് ദഹങ്ക വാളത്തോട് വനത്തിനുള്ളിൽ അകപ്പെടുന്നത്. ഈ വിവരം പുറത്തുവന്നതിന് പിന്നാലെ പൊലീസും വനം വകുപ്പും സംയുക്തമായി ഉൾവനങ്ങളിൽ ഉൾപ്പെടെ വ്യാപകമായ പരിശോധനയാണ് നടത്തിയത്.
കാടിന്റെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ സംബന്ധിച്ച് ഒരു സൂചനയും കണ്ടെത്താൻ സാധിച്ചിട്ടില്ല. മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയായതിനാൽ ഈ തിരോധാനത്തിന് പിന്നിൽ ദുരൂഹത ഏറുന്നുണ്ട്.
വിജയ് ദഹങ്ക വനപാതയിലൂടെ സഞ്ചരിച്ച് സംസ്ഥാന അതിർത്തി കടന്ന് കർണാടകയിലേക്ക് കടന്നിട്ടുണ്ടാകാം എന്ന ശക്തമായ സംശയവും നിലവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

