കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി ആർ.എൽ.നിതിൻ രാജ് മരിച്ച സംഭവത്തിലെ കേസിലെ പ്രതി ഡോ. റാമിന് ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവിയിൽ നിന്ന് ആഭ്യന്തര മന്ത്രി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.
കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ ഉണ്ടായെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് ഈ നടപടി. അറസ്റ്റിനുള്ള കൃത്യമായ കാരണങ്ങൾ പ്രതിക്ക് രേഖാമൂലം നൽകിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഡോ.
റാമിന് ജാമ്യം അനുവദിച്ചത്. അതേസമയം, നിതിൻ രാജിന്റെ ദുരൂഹമരണം അന്വേഷിക്കുന്നതിനായി ക്രൈംബ്രാഞ്ച് ഐജി അജീത ബേഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) കഴിഞ്ഞ ദിവസം മന്ത്രി രമേശ് ചെന്നിത്തല ചുമതലപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

