പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി പൊലീസ് വിട്ടയച്ചു. പ്രിയങ്ക ഗാന്ധിയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
സംഭവത്തെ തുടർന്ന് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷന് മുന്നിൽ വൻ കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഇതിനിടയിൽ ശശി തരൂർ എംപിയും സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പ്രതിഷേധക്കാരോട് സ്ഥലത്തുനിന്ന് പിരിച്ചുപോകാൻ പൊലീസ് കർശന നിർദ്ദേശം നൽകിയെങ്കിലും പ്രവർത്തകർ അതിന് തയ്യാറായില്ല. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രിയങ്ക ഗാന്ധി, “രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താനാകില്ലെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും” വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

