ദില്ലിയിൽ കോക്റോച്ച് ജനത പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് നടപടിക്കെതിരെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രംഗത്ത്. പരീക്ഷാ സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ദില്ലി പൊലീസ് അമിത ബലപ്രയോഗം നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
ജന്തർ മന്തറിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധിച്ച വിദ്യാർത്ഥികൾ നിരായുധരായിരുന്നുവെന്നും, അവരുടെ കൈവശം യാതൊരുവിധ ആയുധങ്ങളുമുണ്ടായിരുന്നില്ലെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.
അരവിന്ദ് കെജ്രിവാൾ പറഞ്ഞത് ഇങ്ങനെ: “മോദി സർക്കാർ കുട്ടികളെ അതിക്രൂരമായാണ് നേരിട്ടത്. അവരുടെ കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല.
വടിയോ കല്ലോ ഒന്നും തന്നെയില്ല. അവർ സമാധാനപരമായി പാർലമെന്റിലേക്ക് പോവുകയായിരുന്നു.
അവരെ മൃഗീയമായി ലാത്തിച്ചാർജ് ചെയ്തു. പല കുട്ടികളുടെയും തലയ്ക്ക് പരിക്കേറ്റു.
ചിലരുടെ കൈയും കാലും ഒടിഞ്ഞു. അത്രയ്ക്ക് ക്രൂരമായാണ് മോദി ഈ കുട്ടികളെ ആക്രമിച്ചത്”.
തുടർച്ചയായി ഉണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകൾ കേന്ദ്ര സർക്കാരിന്റെ ഭരണ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരീക്ഷകൾ സുതാര്യമായി നടത്തുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം അവരെ ലാത്തി കൊണ്ട് നേരിടുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. തടവിലാക്കപ്പെട്ട
വിദ്യാർത്ഥികളെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം ഇപ്രകാരമാണ്: “മോദിജിക്ക് സ്വന്തമായി കുട്ടികളില്ല, അതുകൊണ്ട് കുട്ടികളുണ്ടാകുന്നതിന്റെ വേദന അദ്ദേഹത്തിന് അറിയില്ല. ഈ വിദ്യാർത്ഥികളെല്ലാം നമ്മുടെ മക്കളാണ്.
അവരെയിങ്ങനെ തല്ലിച്ചതക്കുന്നത് ശരിയല്ല. മോദിജിക്ക് അങ്ങേയറ്റം അഹങ്കാരമാണ്, അത്തരം അഹങ്കാരം നല്ലതല്ല.
നിരവധി വിദ്യാർത്ഥികൾക്കെതിരെ വ്യാജ എഫ്ഐആറുകളും കള്ളക്കേസുകളും എടുത്തിട്ടുണ്ട്, പലരെയും അറസ്റ്റ് ചെയ്തു. ചില കുട്ടികൾ എവിടെയാണെന്ന് മാതാപിതാക്കൾക്ക് പോലും അറിയില്ല.
ഇന്ന് രാവിലെ മുതൽ ഞങ്ങൾ ഒരു ഹെൽപ്പ്ലൈൻ തുടങ്ങി. അതിൽ വരുന്ന മെസേജുകൾ അനുസരിച്ച് ഞാൻ നേരിട്ട് പൊലീസ് സ്റ്റേഷനുകളിൽ പോയി ഏകദേശം 70-80 കുട്ടികളെ മോചിപ്പിച്ചു”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

