കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി.
അബ്ദുൽ ഖാദറിന് ജാമ്യം അനുവദിച്ചു. കൊച്ചിയിലെ പി.എം.എൽ.എ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ കേസിൽ സി.പി.എം തൃശ്ശൂർ ജില്ലാ കമ്മിറ്റിയെയും ഇ.ഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കേസിൽ ഉൾപ്പെട്ട
മറ്റ് മുതിർന്ന നേതാക്കളായ കെ. രാധാകൃഷ്ണൻ, എ.സി.
മൊയ്തീൻ എന്നിവർ നേരത്തെ കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യം നേടിയിരുന്നു. നിലവിൽ സി.പി.എം ജില്ലാ കമ്മിറ്റി ഉൾപ്പെടെ 83 പേരാണ് ഈ കേസിൽ പ്രതിസ്ഥാനത്തുള്ളത്.
ജാമ്യം ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ, പാർട്ടിയെ കേസിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കെ.വി. അബ്ദുൽ ഖാദർ ആരോപിച്ചു.
സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പുകളിലൊന്നായി കണക്കാക്കപ്പെടുന്ന കരുവന്നൂർ ബാങ്ക് കേസ്, സഹകരണ വകുപ്പിന്റെ പരിശോധനയിലൂടെയാണ് പുറത്തറിയുന്നത്. 2012-13 കാലയളവിൽ പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ കോടികളുടെ വായ്പാ ക്രമക്കേടുകൾ നടന്നുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.
കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികൾക്കും എതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

