വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ഭർത്താവിന്റെ തൊഴിൽദാതാവിന് ഭാര്യ കത്തയക്കുന്ന പ്രവണതയിൽ ആശങ്ക രേഖപ്പെടുത്തിസുപ്രീം കോടതി.
ഇത്തരത്തിലുള്ള നടപടികൾ ഭർത്താവിന്റെ തൊഴിൽ നഷ്ടപ്പെടുന്നതിനും അതുവഴി ഭാവിയിൽ ലഭിക്കേണ്ട ജീവനാംശത്തെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ്ബി.വി. നാഗരത്ന, ജസ്റ്റിസ്ആർ.
മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച സുപ്രധാന നിരീക്ഷണം നടത്തിയത്. ജൂലൈ 21, 2026-ന് പരിഗണിച്ച ഒരു ഹർജിയിലാണ് കോടതിയുടെ ഈ പരാമർശം.
ഭർത്താവിന്റെ സുഹൃത്ത് തനിക്കെതിരെ ഫയൽ ചെയ്ത മാനനഷ്ടക്കേസിന്റെ വിചാരണ അസമിൽനിന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയാണ് കോടതിയുടെ മുന്നിലുണ്ടായിരുന്നത്. നിലവിൽ ഭർത്താവുമായുള്ള മറ്റു ചില കേസുകൾ ഗാസിയാബാദിൽ നടക്കുന്നതിനാൽ ഈ കേസും അവിടേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം.
ഈ കേസിന്റെ വാദത്തിനിടെ, യുവതി തന്റെ ഭർത്താവ് വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരിക്കെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ ബിസിനസ് നടത്തുന്നുവെന്നാരോപിച്ച് വ്യോമസേന അധികൃതർക്ക് പരാതി നൽകിയ വിവരം പുറത്തുവന്നു. ഇതിനെത്തുടർന്നാണ് ജസ്റ്റിസ് നാഗരത്ന വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി പ്രതികരിച്ചത്.
വിവാഹമോചനക്കേസുകൾ നടക്കുന്ന സാഹചര്യത്തിൽ ഭർത്താവിന്റെ തൊഴിൽദാതാവിന് കത്തെഴുതുന്നത് ഏറ്റവും ദോഷകരമായ നടപടിയാണെന്നും, അത് ഭർത്താവിന്റെ ജോലി തന്നെ നഷ്ടപ്പെടാൻ വഴിയൊരുക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ, ഭർത്താവിന്റെ ഭാഗത്തുനിന്ന് തനിക്കും സഹോദരനുമെതിരെ വ്യോമസേന ഹെൽമറ്റ് മോഷ്ടിച്ചുവെന്നാരോപിച്ച് വ്യാജ പരാതി ലഭിച്ചിരുന്നുവെന്നും, അതിനാലാണ് ബിസിനസ് വിവരങ്ങൾ വെളിപ്പെടുത്തേണ്ടി വന്നതെന്നും ഭാര്യ കോടതിയിൽ വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

