കോഴിക്കോട് റൂട്ടിലോടുന്ന ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്ക് നേരെ ആക്രമണം. ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തതിനെ ചോദ്യം ചെയ്തതിനാണ് ഉദ്യോഗസ്ഥന് മർദനമേറ്റത്.
ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവമുണ്ടായത്. കോഴിക്കോട് ഫറൂഖ് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയ യുവതി, റിസർവേഷൻ കമ്പാർട്ട്മെന്റിൽ ജനറൽ ടിക്കറ്റുമായി യാത്ര ചെയ്യുകയായിരുന്നു.
പാലക്കാട് ഡിവിഷന് കീഴിൽ സേവനമനുഷ്ഠിക്കുന്ന ടിടിഇ സുജിത്ത് ടിക്കറ്റ് പരിശോധനയ്ക്കിടെ യുവതിയുടെ അടുത്തെത്തി ടിക്കറ്റ് ആവശ്യപ്പെട്ടു. തുടർന്ന് സീറ്റ് മാറി ഇരിക്കാൻ നിർദ്ദേശിച്ചതോടെ യുവതി സുജിത്തിനെ മർദിക്കുകയായിരുന്നു.
ആക്രമണത്തിൽ സുജിത്തിന്റെ മുഖത്ത് പരുക്കേറ്റു. സംഭവത്തിന് പിന്നാലെ ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ അദ്ദേഹം പുറത്തിറങ്ങി യുവതിക്കെതിരെ ഔദ്യോഗികമായി പരാതി നൽകി.
എന്നാൽ, ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ ഭാഗത്തുനിന്നുള്ള ആരോപണം. റെയിൽവേ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

