തൃശൂർ പീച്ചിയിൽ ഉണ്ടായ ഭൂഗർഭ പ്രകമ്പനത്തിൽ നാല് വീടുകൾക്ക് ഗുരുതരമായി വിള്ളലുകൾ സംഭവിച്ചു. തെക്കേക്കുളം, ജണ്ടമുക്ക് എന്നീ പ്രദേശങ്ങളിൽ വൈകിട്ട് 6.15-ഓടെയാണ് ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടത്.
ഡാമിനോട് ചേർന്നു കിടക്കുന്ന പ്രദേശത്താണ് പ്രകമ്പനം രൂക്ഷമായി അനുഭവപ്പെട്ടത്. ഈ സംഭവത്തിൽ പള്ളിക്കുന്നത് മംഗലത്തിൽ ശശിയുടെ വീടിനും, തെക്കേക്കര എബി സൈമൺ, കാട്ടിപ്പറമ്പ് എന്നിവരുടെ വീടുകൾക്കുമാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്.
കൂടാതെ പ്രദേശത്തെ ഒരു കുഴൽക്കിണറിനും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. വീടുകളുടെ പ്രധാന ഭിത്തികളിൽ ഏകദേശം പത്തടിയോളം നീളത്തിൽ വലിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പ്രകമ്പനത്തോടൊപ്പം വലിയ ശബ്ദം കേട്ടതായും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ആഴ്ചയിലും സമാനമായ രീതിയിൽ ഈ മേഖലയിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
ഭൂചലനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ ശാസ്ത്രീയ പഠനങ്ങളും അന്വേഷണങ്ങളും നടന്നു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

