ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജന്റീന നേരിട്ട അപ്രതീക്ഷിത പരാജയത്തെക്കുറിച്ചുള്ള തന്റെ പ്രതികരണം വ്യക്തമാക്കി നടൻ നിയാസ് ബക്കർ.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം കായിക പ്രേമികളോട് മനസ് തുറന്നത്. കടുത്ത അർജന്റീന ആരാധകനായ തനിക്ക് ഈ പരാജയം വലിയ മനോവിഷമം ഉണ്ടാക്കിയെന്നും എന്നാൽ കായികമായ ഉൾക്കാഴ്ചയോടെ ഇതിനെ കാണാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരാജയത്തെക്കുറിച്ച് നിയാസ് ബക്കർ പറയുന്നത് ഇങ്ങനെ: “തോറ്റു. നല്ല വിഷമമുണ്ട്.
ട്രോൾ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ആദ്യം ട്രോളുന്നത് വീട്ടുകാർ തന്നെയാണ്.
മരുമകനും മോളുമൊക്കെയാണ് ഫസ്റ്റ് ട്രോൾ. സാരമില്ല അല്ലേ.
നമ്മൾ തിരിച്ചുവരും സ്ട്രോങ് ആയിട്ട്. വിഷമം എന്താണെന്ന് വച്ചാൽ തോൽവി നമ്മൾ ഏറ്റുവാങ്ങിയതാണ് എന്നുള്ളതാണ്.
എന്നെപ്പോലുള്ള അർജന്റീന ഫാൻസിനോടാണ് ഞാൻ പറയുന്നത്. സത്യത്തിൽ അത്രയധികം ഫൗൾ ചെയ്തത് കൊണ്ടല്ലേ ഒരാൾക്ക് റെഡ് കാർഡ് കിട്ടി കയറേണ്ടി വന്നത്.
അല്ലെങ്കിൽ ഇങ്ങനെ ഒരു പരാജയം ഉണ്ടാവില്ലായിരുന്നു നമുക്ക്. എങ്ങനെ എങ്കിലും ഒരു ഗോൾ നമ്മൾ അടിച്ചേനെ.
പത്ത് പേരെ വച്ചിട്ട് അവസാന സമയത്ത് കളിച്ച് എടുക്കുക എന്ന് പറയുന്നത് എളുപ്പം അല്ലല്ലോ.” എന്നാൽ, തോൽവി അംഗീകരിക്കാൻ ആരാധകർ തയ്യാറാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “പോട്ടെ, സാരമില്ല.
എന്തായാലും ഇതൊരു കളി ആണ് എന്നുള്ളത് നമ്മൾ മനസിലാക്കുക. പിന്നെ കപ്പെടുക്കൽ നമ്മുടെ മാത്രം കുത്തകയാക്കി മാറ്റാനൊന്നും പറ്റില്ലല്ലോ.
എല്ലാവരും കപ്പ് എടുക്കാൻ തന്നെയല്ലേ മത്സരിക്കുന്നത്. ഇപ്രാവശ്യം സ്പെയിനിന് കിട്ടി.
സ്പെയിൻ നന്നായിട്ട് കളിച്ചു. അത് അംഗീകരിക്കാൻ കൂടിയുള്ള മനസും കൂടി നമുക്ക് ഉണ്ടാവണം.
അവർ കപ്പ് എടുക്കാൻ അർഹരായിട്ടുള്ള ഒരു ടീം തന്നെ ആയിരുന്നു. അതിനെ അഭിനന്ദിക്കാനുള്ള മനസ് നമുക്ക് ഉണ്ടാവണം.” ആരാധകർക്കിടയിൽ ഉണ്ടാകുന്ന അനാവശ്യ തർക്കങ്ങൾ ഒഴിവാക്കണമെന്നും, കായിക ഇനങ്ങളെ ‘സ്പോർട്സ്മാൻ സ്പിരിറ്റിൽ’ കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കൂടാതെ, ആഘോഷങ്ങളുടെ ഭാഗമായി വഴിയോരങ്ങളിൽ സ്ഥാപിക്കുന്ന ഫ്ലെക്സ് ബോർഡുകൾ പരിസ്ഥിതിക്ക് ദോഷകരമാണെന്നും, അത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാവിയിൽ ഇന്ത്യൻ ടീമിന് ലോകകപ്പിൽ പങ്കെടുകാൻ സാധിക്കണമെന്ന വലിയൊരു സ്വപ്നവും നിയാസ് ബക്കർ പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

