സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ, മത്സ്യബന്ധന മേഖലയെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികൾക്ക് ആശ്വാസമായി സൗജന്യ റേഷൻ വിതരണം ആരംഭിച്ചു. യന്ത്രവൽകൃത ബോട്ടുകളിലെ ജീവനക്കാർ, പീലിങ് ഷെഡുകളിൽ ജോലി ചെയ്യുന്നവർ, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട
അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ദുരിതകാലത്ത് തൊഴിലാളികൾക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് സർക്കാർ അടിയന്തരമായി സൗജന്യ റേഷൻ ലഭ്യമാക്കാൻ തീരുമാനിച്ചത്.
റേഷൻ വിതരണം സുഗമമാക്കുന്നതിനായി അതത് പ്രദേശങ്ങളിലെ ഫിഷറീസ് ഓഫീസുകളുമായി സഹകരിച്ച് നടപടികൾ പൂർത്തിയാക്കി വരുന്നു. അർഹരായ തൊഴിലാളികൾക്ക് നിശ്ചിത അളവിൽ അരി ലഭ്യമാക്കുന്നതിലൂടെ തീരദേശ മേഖലയിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
നിരോധന കാലയളവിൽ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ ലഭ്യത ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

