നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ, കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾ പ്രതികരിച്ചു.
നീതിപീഠത്തിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചിരുന്നതായും അത് യാഥാർത്ഥ്യമായതിൽ ആശ്വാസമുണ്ടെന്നും അവർ വ്യക്തമാക്കി. നീതി ലഭ്യമാക്കാൻ സഹായിച്ച കോടതിക്കും അഭിഭാഷകർക്കും പിന്തുണയേകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.
പ്രതിക്ക് വധശിക്ഷ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് മക്കൾ മാധ്യമങ്ങളോട് പറഞ്ഞു. “അയാള്‍ക്ക് വധശിക്ഷ കൊടുത്തതില്‍ ഒരുപാട് സന്തോഷമുണ്ട്.
ഇപ്പോഴും അയാള്‍ക്ക് ഒരു മാറ്റവുമില്ല. അയാള്‍ക്ക് ഒന്നിലും പേടിയില്ല.
അയാള്‍ അനുഭവിച്ച് അതിനുള്ളില്‍ ഇരിക്കണം. തൂക്ക് കയര്‍ കൊടുത്തതില്‍ സന്തോഷമുണ്ട്.” പ്രതിഭാഗം വിധിയിൽ അപ്പീൽ നൽകാൻ തീരുമാനിക്കുകയാണെങ്കിൽ, അതിനെ നിയമപരമായി നേരിടുമെന്നും തങ്ങളുടെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
കുറ്റവാളി അർഹിക്കുന്ന ശിക്ഷ തന്നെ ലഭിച്ചുവെന്ന വിശ്വാസത്തിലാണ് കുടുംബാംഗങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

