പാർലമെന്റിന്റെ വർഷകാല സമ്മേളനം തടസ്സങ്ങളില്ലാതെയും ഫലപ്രദമായും മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ എംപിമാരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. സഭാനടപടികൾ ബഹളങ്ങൾക്കപ്പുറം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള അർത്ഥവത്തായ ചർച്ചകളിലൂടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലപ്രദമായ സമ്മേളനം
പ്രകൃതിയിലെ വർഷകാലം പോലെ തന്നെ പാർലമെന്റ് സമ്മേളനവും സജീവവും ഫലപ്രദവുമാകണമെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
“മഴക്കാലമായാലും വർഷകാല സമ്മേളനമായാലും, അവ സജീവമാണെങ്കിൽ അതു വലിയ ഫലപ്രാപ്തി നൽകും. അവ ഫലപ്രദമാകുമ്പോൾ അത് രാജ്യത്തിന്റെ പുരോഗതിക്കൊപ്പം എല്ലാ ജീവജാലങ്ങളുടെയും ക്ഷേമത്തിനും കാരണമാകും.
അതുകൊണ്ട് പ്രകൃതിയിലെ വർഷകാലവും പാർലമെന്റിലെ വർഷകാല സമ്മേളനവും ഒരുപോലെ സജീവവും ഫലപ്രദവുമായിരിക്കാൻ നമുക്കു പ്രാർത്ഥിക്കാം” എന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തോടുള്ള അഭ്യർത്ഥന
സഭയിൽ ബഹളം വെക്കുന്നതിന് പകരം ക്രിയാത്മകമായ വാദപ്രതിവാദങ്ങൾ ഉയരണമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ശക്തമായ വസ്തുതകളും കൃത്യമായ വാദങ്ങളും കൈമുതലായുള്ളപ്പോൾ സഭയിൽ ബഹളങ്ങൾക്കോ ഒച്ചപ്പാടുകൾക്കോ പ്രസക്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ശക്തമായ വാദങ്ങളും കൃത്യമായ വസ്തുതകളും ഉള്ളടത്തോളം കാലം സഭയിൽ കൊടുങ്കാറ്റ് സൃഷ്ടിക്കേണ്ട
ആവശ്യമില്ലെന്നും, പാർലമെന്റിൽ എല്ലാവരുടെയും ശബ്ദത്തിന് ഇടം ലഭിക്കണമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ കുതിച്ചുചാട്ടത്തെയും സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയറോസ്പേസിനെയും അദ്ദേഹം അഭിനന്ദിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ പരിഹാസം
ഇതേ വേദിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി രംഗത്തെത്തി. പേര് നേരിട്ട് പരാമർശിക്കാതെ, 56 വയസ്സുള്ള ഒരു യുവാവ് എന്ന് വിശേഷിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
വസ്തുതാപരമായ ചർച്ചകളിലൂടെയും രാജ്യം കൈവരിക്കുന്ന പുരോഗതിയുടെ ഊർജ്ജത്തിലൂടെയും ഈ സമ്മേളനം മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

