കൊടുങ്ങല്ലൂർ ആല വാസുദേവ വിലാസം യുപി സ്കൂളിൽ നടന്ന മോഷണക്കേസിൽ അസം സ്വദേശിയായ അതിഥി തൊഴിലാളിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. പി.വെമ്പല്ലൂർ വാഴൂർ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന താജുദ്ദീൻ (38) ആണ് പിടിയിലായത്.
സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരി, പലവ്യഞ്ജനങ്ങൾ, പാത്രങ്ങൾ എന്നിവ കവർന്ന കേസിലാണ് ഇയാളെ എസ്എച്ച്ഒ എസ്.രജീഷ് നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മോഷണവും അന്വേഷണവും
ദേശീയപാത ആറുവരി പാതയോട് ചേർന്നുള്ള സ്കൂളിന്റെ സ്റ്റോർ റൂമും കഞ്ഞിപ്പുരയും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
അഞ്ച് ചാക്ക് അരി, പാചകത്തിനുള്ള വലിയ വാർപ്പുകൾ, ഉരുളി, 25 ബക്കറ്റുകൾ, മൂന്ന് കുക്കറുകൾ, മിക്സി എന്നിവയുൾപ്പെടെ ഒരു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച രാവിലെ സ്കൂൾ തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണ വിവരം ആദ്യം പുറത്തറിഞ്ഞത്.
അറസ്റ്റിലേക്ക് നയിച്ച സാഹചര്യം
ആക്രി സാധനങ്ങൾ ശേഖരിക്കുന്നവർക്ക് മോഷണവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂരിലെയും സമീപ പഞ്ചായത്തുകളിലെയും ആക്രി വിൽപന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയാണ് പ്രതികളിലേക്ക് എത്തിയത്.
പി.വെമ്പല്ലൂരിൽ താമസിക്കുന്ന സംഘത്തിന്റെ താവളത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിർണ്ണായകമായ തെളിവുകൾ ലഭിച്ചു. അരിയിലെ വ്യത്യാസം കുരുക്കായി
അതിഥി തൊഴിലാളികൾ സാധാരണയായി പച്ചരിയാണ് ഉപയോഗിക്കാറുള്ളത്.
എന്നാൽ പ്രതിയുടെ താമസസ്ഥലത്തുനിന്നും പുഴുക്കലരി കണ്ടെത്തിയത് പൊലീസിൽ സംശയമുണ്ടാക്കി. റേഷൻ കടയിൽ നിന്നാണ് അരി ലഭിച്ചതെന്ന് പ്രതി ആദ്യം മൊഴി നൽകിയെങ്കിലും, റേഷൻ കടയുടമയെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ താജുദ്ദീന്റെ വാദം പൊളിഞ്ഞു.
തുടർന്ന് മോഷണവിവരം പ്രതി പൊലീസിനു മുന്നിൽ സമ്മതിക്കുകയായിരുന്നു. തുടർനടപടികൾ
മോഷ്ടിച്ച 99.700 കിലോഗ്രാം അരിയും മോഷണമുതൽ കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.
സംഭവത്തിൽ താജുദ്ദീന്റെ കൂടെയുള്ള മൂന്ന് അസം സ്വദേശികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ നസിയ എം.ഷാഹിബ്, സജീവ്, രാജി, എഎസ്ഐ പ്രജീഷ് എന്നിവരും സിവിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

