യുഎസ് പ്രതിരോധ വകുപ്പിനുവേണ്ടി ഇന്ത്യയില്‍ ആയുധം നിര്‍മിക്കാമെന്ന വ്യാജ കരാര്‍ കാട്ടി 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ **വിപിവിവി (VPVV)** കമ്പനിയുടെ പ്രവര്‍ത്തനരീതികള്‍ പുറത്ത്. നിക്ഷേപകരെ വരുതിയിലാക്കാന്‍ ഹണിട്രാപ്പും കള്ളപ്പണവും അടക്കമുള്ള മാര്‍ഗങ്ങളാണ് സംഘം ഉപയോഗിച്ചിരുന്നത്.
മണി ചെയിന്‍ മാതൃകയില്‍ നാല് തട്ടുകളിലായാണ് ഇവര്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. തട്ടിപ്പിന്റെ നാല് തലങ്ങള്‍ ഒന്നാം തട്ടിലുള്ളവര്‍ 10 കോടിയിലധികം രൂപ നിക്ഷേപിക്കാന്‍ ശേഷിയുള്ളവരും കള്ളപ്പണം കൈവശമുള്ളവരുമായിരുന്നു.
വന്‍കിട ബിസിനസുകാരും അഴിമതിക്കാരായ ഉദ്യോഗസ്ഥരുമാണ് ഇതില്‍ ഉള്‍പ്പെട്ടത്.
തങ്ങളുടെ പണം കള്ളപ്പണമായതിനാല്‍ നിയമനടപടികളിലേക്ക് പോയാല്‍ സ്വന്തം നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന് അറിയാവുന്നതുകൊണ്ട് ഇവര്‍ പരാതിപ്പെടാന്‍ മുതിരില്ലെന്ന് തട്ടിപ്പുസംഘം ഉറപ്പുവരുത്തിയിരുന്നു. രണ്ടാമത്തെ തട്ടില്‍ പത്തു ലക്ഷം മുതല്‍ അഞ്ചു കോടി രൂപ വരെ നിക്ഷേപിക്കാന്‍ ശേഷിയുള്ള പരമ്പരാഗത വ്യവസായികളാണുള്ളത്.
ബാങ്ക് വായ്പയെടുക്കാന്‍ മതിയായ സ്വത്തുക്കളുള്ള ഇവരില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയും ചെക്കായുമാണ് പണം കൈപ്പറ്റിയത്. ഇവരെ കമ്പനിയുടെ ഉദ്യോഗസ്ഥരാക്കി മാറ്റിയശേഷം ന്യൂഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഫാം ഹൗസുകളിലും താമസിപ്പിച്ചു.
ഈ സല്ക്കാരങ്ങള്ക്കിടെ നിക്ഷേപകരെ ഹണിട്രാപ്പില്‍ കുടുക്കി. പരാതിപ്പെട്ടാല്‍ കുടുംബവും അഭിമാനവും നഷ്ടപ്പെടുമെന്ന ഭീഷണി ഉയര്‍ത്തി ഇവരെ നിശബ്ദരാക്കി.
മൂന്നാമത്തെ വിഭാഗത്തില്‍ ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ നിക്ഷേപിച്ച സാധാരണക്കാരാണുള്ളത്. ഇവരെ കമ്പനിയുടെ ഏജന്റായി മാറ്റി വലിയ കമ്മിഷന് നല്കി പ്രലോഭിപ്പിക്കുകയായിരുന്നു.
മുടക്കിയതിനേക്കാള്‍ കൂടുതല്‍ പണം കമ്മിഷനായി ലഭിച്ചതോടെ ഇവരും മണി ചെയിന്‍ നിയമനടപടികളെ ഭയന്ന് മിണ്ടാതിരുന്നു. ഏറ്റവും ഒടുവില്‍ 50,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ നിക്ഷേപിച്ച അതിസാധാരണക്കാരാണ് നാലാമത്തെ കൂട്ടര്.
നിയമനടപടി സ്വീകരിക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത ഇവരില്‍ നിന്നാണ് വലിയ തുക തട്ടിയെടുത്തത്. ഹണിട്രാപ്പില്‍ അകപ്പെടാത്ത രണ്ടാമത്തെ കൂട്ടരും കമ്മിഷന് ഏജന്റുമാരാകാത്ത മൂന്നാമത്തെ വിഭാഗത്തിലെ നിക്ഷേപകരുമാണ് നിലവില്‍ കമ്പനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

