പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നു. ഈ സമ്മേളന കാലയളവിൽ എഫ്സിആര്എ നിയമഭേദഗതിയടക്കം ആകെ 6 ബില്ലുകൾ സഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
വന്ദേമാതരത്തെ അധിക്ഷേപിച്ചാല് തടവ് ശിക്ഷ ഉറപ്പ് വരുത്തുന്ന ബില്ല് ഇന്ന് രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും. സഭയ്ക്കുള്ളിൽ വലിയ തോതിലുള്ള രാഷ്ട്രീയ പോരാട്ടങ്ങൾക്കാണ് അരങ്ങൊരുങ്ങുന്നത്.
അയോധ്യ, നീറ്റ് ക്രമക്കേട് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതിനിടെ, പ്രതിപക്ഷ പാർട്ടികൾക്കിടയിലെ ഭിന്നതകൾക്കിടയിലും കോണ്ഗ്രസ് വിളിച്ചുചേർത്ത ഇന്ത്യ സഖ്യം യോഗം ഇന്ന് രാവിലെ നടക്കും.
പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി 360 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ബിജെപി ഭാഗത്ത് നിന്ന് തുടരുന്നുണ്ട്. സഭയ്ക്ക് പുറത്ത് പ്രതിഷേധങ്ങളും ശക്തമാകുകയാണ്.
കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നിന്നും പാർലമെന്റിലേക്ക് ഇന്ന് മാർച്ച് സംഘടിപ്പിക്കും. രാവിലെ 9 മണിയോടെ ജന്തർ മന്തറിൽ ഒത്തുകൂടാനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളടക്കം ഈ സമരത്തിൽ പങ്കാളികളാകുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജന്തർ മന്തറിൽ കണ്ട
ജനപിന്തുണ ഈ മാർച്ചിലും പ്രതിഫലിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം, മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.
പ്രതിഷേധം തടയുന്നതിനായി വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

