സര്‍ക്കാര്‍ ആശുപത്രികളില്‍ സംഘടനകളുടെ നേതൃത്വത്തില്‍ ബാനറുകളും കൊടികളും ഉപയോഗിച്ചുള്ള ഭക്ഷണവിതരണം നിയന്ത്രിക്കുമെന്ന മുന്‍ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ മുരളീധരന്. രോഗികള്‍ക്ക് ആഹാരം എത്തിച്ചുനല്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നില്ലെന്നും, ഇക്കാര്യത്തില്‍ തെറ്റിദ്ധാരണകള്‍ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം ഉയര്‍ന്ന വിവാദങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിനെ മാത്രം മുന്‍നിര്‍ത്തിയുള്ളതാണെന്നും, അത് സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും ബാധകമായ പൊതുനയമായി കാണേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് സ്വീകരിച്ച തീരുമാനമായിരുന്നു അതെന്നും, അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ആശുപത്രികളില്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഭക്ഷണവിതരണത്തെ നിയന്ത്രിക്കുമെന്ന മന്ത്രിയുടെ പ്രതികരണം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
ആലപ്പുഴയില്‍ ചില സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഇത്തരമൊരു നിലപാടിലേക്ക് നീങ്ങാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

