സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് കോഴ്സിന്റെ അക്കാദമിക് കാലാവധി നാലര വർഷമായി ചുരുക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. **നാഷണൽ മെഡിക്കൽ കമ്മീഷന്റെ** നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് നടപടി.
ഇതുവരെ നാലര വർഷത്തെ കോഴ്സിനെ അഞ്ച് വർഷമായി കണക്കാക്കി വിദ്യാർത്ഥികളിൽ നിന്നും അധിക ഫീസ് ഈടാക്കി വരുന്നത് വ്യാപകമായ പരാതികൾക്ക് വഴിവെച്ചിരുന്നു. 2024ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ടപ്രകാരം എംബിബിഎസ് കോഴ്സിന്റെ കാലാവധി നാലര വർഷം മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്.
വിദ്യാർത്ഥികളിൽ നിന്നും അനധികൃതമായി ഈടാക്കിയ അധിക ഫീസ് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൈക്കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും.
മെഡിക്കൽ കോളേജുകളിലെ പുതിയ ഫീസ് ഘടന നിശ്ചയിക്കുന്നതിനായി ഫീസ് റെഗുലേറ്ററി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നടപടികൾ വേഗത്തിലാക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

