ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചുവെന്ന വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി എഡിജിപി എം.ആർ. അജിത് കുമാർ രംഗത്ത്.
ഡിജിപിക്ക് അദ്ദേഹം വിശദീകരണം എഴുതി നൽകുകയായിരുന്നു. ഈ മറുപടി പരിശോധിച്ച് ഡിജിപി ഇന്ന് തന്നെ അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറും.
ഡിജിപി സ്ഥാനക്കയറ്റത്തിനായുള്ള സ്ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ അതീവ നിർണായകമാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം 16-ാം തീയതി ഡിജിപി എം.ആർ.
അജിത് കുമാറിനോട് വിശദീകരണം തേടിയത്. 21-ന് തിരുവനന്തപുരത്ത് മടങ്ങി എത്തിയ ശേഷം മറുപടി നൽകാമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മറുപടി സമർപ്പിച്ചത്. മറുപടി കൂടി പരിശോധിച്ച ശേഷമായിരിക്കും ഡിജിപി സർക്കാരിന് ഔദ്യോഗിക ശുപാർശ സമർപ്പിക്കുക.
എം.ആർ. അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗ നടപടികൾ പുരോഗമിക്കുന്നതിനിടയാണ് ഈ റിപ്പോർട്ട് സർക്കാരിന്റെ മുന്നിലെത്തുന്നത്.
കേസ് അട്ടിമറിയിൽ എഡിജിപിയെ രക്ഷിക്കാൻ സർക്കാരിൽ ശ്രമം നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവും സംശയവും കോൺഗ്രസിലെ ഒരു വിഭാഗം ഇതിനോടകം ഉയർത്തിക്കഴിഞ്ഞു. ഇതിനിടയിലാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പുതുക്കിയ റിപ്പോർട്ട് സമർപ്പിച്ചത്.
എം.ആർ. അജിത് കുമാറിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടെന്നാണ് ലഭിക്കുന്ന വിവരം.
മുൻ മുഖ്യമന്ത്രിയുടെ ഗൺമാനെ രക്ഷപ്പെടുത്തുന്നതിനായി കേസ് ഡയറി തിരുത്തിയപ്പോൾ ഓഫീസിൽ എഡിജിപി ഉണ്ടായിരുന്നില്ലെന്ന വാദത്തിൽ ഉൾപ്പെടെ കോൺഗ്രസ് നേതൃത്വം ശക്തമായ സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

