മഹാരാഷ്ട്രയിലെ നാസിക്കിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മുൻ കാമുകൻ ആത്മഹത്യ ചെയ്തു. അമരവതി സ്വദേശിയായ വൈഷ്ണവി ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് യവാത്മാൽ സ്വദേശിയായ സഹിൽ അശോക് ലവ്ഹാരെ എന്നയാളെയാണ് പിന്നീട് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി നാസിക്കിലെ ഇന്ദിരാനഗറിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
വൈഷ്ണവിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവദിവസം വൈഷ്ണവിയും സഹിലും തമ്മിൽ ദീർഘനേരം സംസാരിക്കുകയും ഇത് തർക്കത്തിൽ കലാശിക്കുകയുമായിരുന്നു.
ഇതിനിടയിലാണ് സഹിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് തൊട്ടുമുൻപും ശേഷവും പ്രതി വൈഷ്ണവിയുടെ പ്രതിശ്രുതവരനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
സംഭവസ്ഥലത്തേക്ക് വേഗമെത്താൻ ആവശ്യപ്പെട്ട സഹിൽ, ഫോൺ കട്ട് ചെയ്യാതെ തർക്കം തുടരുകയായിരുന്നു.
ഇതിനിടെ ഫോണിലൂടെയാണ് വൈഷ്ണവിക്ക് നേരെ ആക്രമണം നടന്നത്. “വൈഷു തീർന്നു” എന്ന് ഫോണിലൂടെ പ്രതിശ്രുത വരനോട് പറഞ്ഞതിന് പിന്നാലെ സഹിൽ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
പിന്നീട് കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റർ അകലെയായി ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയുടെ ഫോൺ കോളുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

