ഫുട്ബോൾ ലോകകപ്പ് ഫൈനലിന്റെ ഭാഗമായി തിങ്കളാഴ്ച സ്കൂളിന് അവധി പ്രഖ്യാപിച്ച് ദി ഡെൽറ്റ സ്റ്റഡി. ലോകകപ്പ് ആവേശത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സ്കൂൾ അങ്കണത്തിൽ നടന്നത്.
ഫിഫ പ്രമേയത്തിൽ ഒരുക്കിയ നൃത്താവിഷ്കാരവും, അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള പെനാൽട്ടി ഷൂട്ട് ഔട്ടും ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റ് കൂട്ടി. സ്കൂൾ പ്രിൻസിപ്പൽ പ്രീതി ചന്ദ് ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ശാരീരിക വിദ്യാഭ്യാസ വിഭാഗത്തിന്റെ നേതൃത്വത്തിൽ സന്തോഷ് കുമാർ, നദീറ നിഹാൽ, ജിതോഷ് എന്നിവർ ചേർന്നാണ് പരിപാടികൾ ഏകോപിപ്പിച്ചത്. 700-ലധികം വിദ്യാർഥികളും അധ്യാപകരും വലിയ ആവേശത്തോടെയാണ് ആഘോഷത്തിൽ പങ്കുചേർന്നത്.
ഫിഫ പ്രമേയത്തിലുള്ള വിവിധ കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

