മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളിയിൽ പ്രത്യേക പ്രാർത്ഥനകളും അനുസ്മരണ ചടങ്ങുകളും നടന്നു. ഔദ്യോഗിക സന്ദർശനത്തിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തി അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ച വി ഡി സതീശൻ, ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് പങ്കുവെച്ചു. “ഉമ്മൻചാണ്ടി ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.” പ്രതിസന്ധി ഘട്ടങ്ങളിൽ സാധാരണക്കാരുടെ അത്താണിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലിയെ അദ്ദേഹം അനുസ്മരിച്ചു.
“ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിൻ്റെ അല്ലെങ്കിൽ ഒരു നിവേദനത്തിൻ്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻ ജനാവലിയാണ് പ്രിയനേതാവിനെ അനുസ്മരിക്കാൻ പുതുപ്പള്ളിയിലേക്ക് എത്തിയത്.

