പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങ് നടന്നു. ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാലയത്തിൽ നടന്ന ടൂർണമെന്റിൽ വിജയികളായ ടീമിന് പത്തനംതിട്ട
കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. റെന്നി പി.
വർഗീസ് ട്രോഫികൾ കൈമാറി. വിദ്യാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സജു ഫിലിപ്പ് ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.
കായിക മേഖലയിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾ അധികൃതർ ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

